Tuesday, 1 November 2011

ലാളിത്യത്തിന്റെ തമ്പുരാട്ടി



രു പഠന യാത്രയുടെ ഭാഗമായ് ആണ് ഞങ്ങള്‍ കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്, ശ്രീ പത്മനാഭ ക്ഷേത്രദര്‍ശനത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം ഞങ്ങള്‍ കൊട്ടാരത്തിലേക്ക് യാത്രതിരിച്ചു കൊട്ടാരത്തിന്റെ ഗേറ്റും കുത്തനയുള്ള കയറ്റവും കടന്നു വണ്ടി രാജകൊട്ടാരത്തിന്റെ മുന്‍പില്‍ എത്തി നിന്നു, ഇതാണ് കവിടിയാര്‍ കൊട്ടാരം, മറ്റു കൊട്ടാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ആശ്രമ പരിശുദ്ധി അവിടമാകെ തിങ്ങി നില്‍ക്കുന്നു, അംബരചുംബികള്‍ എങ്കിലും കൊട്ടാരം കെട്ടിലും മട്ടിലും ലാളിത്യം പുലര്‍ത്തുന്നതായിരുന്നു. ഈ വൈരൂധ്യം തിരുവിതാംകൂര്‍ രാജാക്കാന്‍മാരുടെ ചരിത്രത്തില്‍ ഉടനീളം ദര്‍ശിക്കാം, വീര പരാക്രമങ്ങളോ, ബുദ്ധി വൈഭവമോ, സമൃദ്ധിയോ ഒന്നും ഒരിക്കലും അവരുടെ ഭക്തിയെയോ ലാളിത്യത്തെയോ ബാധിച്ചിരുന്നിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ചെന്നിരിക്കുന്നത് അഭിനവ അശോകന്‍ (Modern Ashoka.)എന്നു മഹാത്മജി വിശേഷിപ്പിച്ച ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ സഹോദരീ പുത്രിയും പ്രമുഖ വ്യക്തിത്വത്തിനു ഉടമയും ആയ ശ്രീ അശ്വതി തിരുന്നാള്‍ ഗൌരി ലക്ഷ്മി ഭായി തമ്പുരാട്ടിയുമായി കുറച്ചു സമയം ചിലവഴിക്കാന്‍ വേണ്ടിയാണ്,


കയറി ചെല്ലുമ്പോള്‍ തന്നെ പ്രധാന വാതിലിനു അഭിമുഖമായി ചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെയും മറ്റും വലിയ ചിത്രങ്ങള്‍ കാണാം, പുഞ്ചിരിച്ച മുഖവുമായി ഞങ്ങളെ കൊട്ടാരത്തിലെ ഒരു അംഗം സ്വീകരിച്ചു,തമ്പുരാട്ടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ വരും എന്നും അറിയിച്ചു , ഇടത്ത് വശത്തുള്ള വലിയ സ്വീകരണ മുറിയിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു, പുരാതനത്വം ഒട്ടും നഷ്ടപ്പെടുത്താതെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍ ധാരാളം കസേരകളും പീഠങ്ങളും സോഫകളും ഒക്കെ വച്ചിരിക്കുന്നു, ധാരാളം വിഗ്രഹങ്ങളും പുരാതന ഇലക്ട്രിക് ദീപങ്ങളും ഒക്കെയുണ്ടായിരുന്നു എങ്കിലും ഏവരുടെയും ശ്രദ്ധ പതിഞ്ഞത് ഞങ്ങള്‍ക്ക് മുകളില്‍ നിശബ്ദമായ് കറങ്ങിക്കൊണ്ടിരുന്ന രണ്ടു മുത്തച്ചന്‍ ഫാനുകളില്‍ ആണ്, ഫാനിനെക്കുറിച്ചും അതിനു ചുവട്ടില്‍ വിശ്രമിച്ച മഹാരധന്മാരെക്കുറിച്ചുമുള്ള ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ശാന്തമായ് പുഞ്ചിരിച്ചു കൊണ്ട് തമ്പുരാട്ടി ഹോളിലെക്ക് പ്രവേശിച്ചു, സാധാരണമായ ഒരു സെറ്റും മുണ്ടും ആണ് വേഷം, രാജകീയതയുടെയോ ധനാധ്യതയുടെയോ ആഡംബരങ്ങള്‍ ഒന്നും ഇല്ലാതെ തിരുവിതാംകൂറിന്റെ ഇളമുറ തമ്പുരാട്ടി ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.


സനാതന ധര്‍മ്മത്തെയും ചരിത്രത്തെയും പറ്റിയാണ് സംവദിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ സനാതന ധര്‍മത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന ആളുടെ അടുത്ത് നിന്നും ആണല്ലോ നിങ്ങള്‍ വന്നീക്കുന്നത് എന്ന മുഖവുരയോടെ തമ്പുരാട്ടി സംസാരം ആരംഭിച്ചു, ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിനെക്കുറിച്ചോ  പത്മനാഭ സ്വാമിയെക്കുറിച്ചോ പറയുമ്പോള്‍ അവര്‍ കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പുന്നുണ്ടായിരുന്നു, പൊന്നമ്മാവന്‍ എന്നായിരുന്നു മഹാരാജാവിനെക്കുറിച്ച് പറയേണ്ടി വരുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്നത്, മാത്രമല്ല മഹാരാജാക്കന്മാരുടെ പേരുകള്‍ ഒരിക്കലും "തിരുമനസ്സ്" എന്നു ചേര്‍ക്കാതെ ഉപയോഗിച്ചില്ല, ഓരോ വാക്കുകള്‍ക്കും ലാളിത്യം നിറഞ്ഞതും എന്നാല്‍ വളരെ ശക്തവും ആയിരുന്നു, മുന്‍പ് സൂചിപ്പിച്ച ആ രണ്ടു വിപരീത ധ്രുവങ്ങള്‍- ലാളിത്യവും ,ബലവും സമന്വയിപ്പിക്കാനുള്ള തിരുവിതാം കൂര്‍ രാജാക്കന്‍മാരുടെ കഴിവ് ഇവിടെ ഈ വ്യക്തിത്വത്തിലും പ്രകടം ആയിരുന്നു.


ചരിത്രവും, സംസ്കാരവും, സമകാലിക വിഷയങ്ങളും ഒക്കെ സംഭാഷണ വിഷയങ്ങളായി,
പത്മനാഭന്റെ പൊന്നിന്‍ കൊടിമരത്തില്‍ കുതിരയെക്കെട്ടും എന്നു പറഞ്ഞു പടപ്പുറപ്പാട് നടത്തിയ ടിപ്പുവും, ടിപ്പുവിന് അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കില്‍ കുതിരയെ മാത്രമല്ല അദ്ദേഹത്തെയും കൂടി കൊണ്ട് വന്നു ഇവിടെ കെട്ടാം എന്നു പറഞ്ഞ ധര്‍മ രാജാവിനെയും ഒടുവില്‍ ടിപ്പുവിന്റെ കൊടിയും തൊപ്പിയും വാളും പരിചയും ഒക്കെ പിടിച്ചെടുത്തു ഭടന്‍മാര്‍ രാജ സമക്ഷം സമര്‍പ്പിച്ചതും, ക്ഷേത്ര പ്രവേശന വിളംബരവും, സനാതന ധര്മത്തിന്റെ പ്രത്യേകതകളും ഒക്കെ ഔപചാരികതകള്‍ ഒന്നും ഇല്ലാതെ നര്‍മ പ്രയോഗങ്ങള്‍ നടത്തി ഏറ്റവും ഹൃദ്യമായ് വിവരിച്ചു


അപരിചിതര്‍ ആയിരുന്ന ഞങ്ങളോട് സുപരിചിതയായ അല്ലെങ്കില്‍ ഏറ്റവും വേണ്ടപ്പെട്ട വ്യക്തി എന്നപോലെ സംവദിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു, ചരിത്രത്തിലും സമകാലീന സംഭവങ്ങളിലും ഉള്ള പാണ്ഡിത്യവും ഓര്‍മ്മശക്തിയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു, സംസാരത്തിനവസാനം ഞങ്ങളെ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ കാണാനായി ക്ഷണിച്ചു വിസ്തൃതമായ മറ്റൊരു ഹാളിലേക്ക് ഞങ്ങളെ നയിച്ച്‌ മുകള്‍ ഭാഗം മുഴുവന്‍ രാമായണം ചിത്രീകരിച്ചിരിക്കുന്നു. ചിന്മയാനന്ദ സ്വാമിയും, അഭേദാനന്ദ സ്വാമിയും, ചിദാനന്ദ പുരി സ്വാമികളും ഒക്കെ ഈ ഹാളില്‍ വച്ചാണ് ആതിഥ്യം സ്വീകരിച്ചത് എന്നു തമ്പുരാട്ടി സ്മരിച്ചു , ഇവിടെയാണത്രെ പൂജകളും ഹോമങ്ങളും മറ്റും നടത്താറ്, "ദാ ഇവിടിരുന്നാണ് അമൃതാനന്ദമയി അമ്മ ഭജന പാടിയത് " കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് അമ്മയുടെ സന്ദര്‍ശനത്തെയും  അവര്‍ അനുസ്മരിച്ചു, കേരളത്തിലെ ആദ്യത്തെ ലിഫ്റ്റും, പല രാജ്യങ്ങളില്‍ നിന്നും മുന്‍ഗാമികള്‍ കൊണ്ടുവന്ന അമൂല്യ വസ്തുക്കളും ഞങ്ങളെ കൊണ്ട് നടന്നു കാണിച്ചു തന്നു,

ഇറങ്ങാന്‍ നേരം എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ എന്നു ചോദിച്ച തമ്പുരാട്ടി നിങ്ങളുടെ 'ഗുഡ് വിഷസ്' മാത്രം തന്നിട്ട് പോയാല്‍ മതി എന്നു ഓര്‍മിപ്പിച്ചു, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അമ്മു എന്ന കൊച്ചു മിടുക്കിക്ക് ശ്രീ പത്മനാഭന്റെ മനോഹരമായ്   ഫ്രെയിം ചെയ്ത  ഒരു ചിത്രവും, ഞങ്ങളുടെ ലൈബ്രറിയിലേക്ക് എന്നു പറഞ്ഞു തമ്പുരാട്ടി തന്നെ രചിച്ച രണ്ടു ബ്രഹത് ഗ്രന്ഥങ്ങളും സമ്മാനിച്ച്‌ ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു , വണ്ടി കണ്ണില്‍ നിന്നും മറയുന്നത് വരെ ഞങ്ങളെ നോക്കി കൈ വീശിക്കൊണ്ട് യാത്രയാക്കി..


പത്മനാഭനോടുള്ള ഭക്തിയെ ഏറ്റവും വലിയ നിധിയായ്‌ കാണുന്ന, ജീവിതവും ഭരണവും ഒരു തപസ്സാക്കി മാറ്റിയ തിരുവിതാംകൂര്‍ രാജ പരമ്പരയുടെ ഈ രാജകുമാരി, അധികാരവും ഭരണവും മാറിയെങ്കിലും അശ്വതി തിരുന്നാള്‍ ഇന്നും തമ്പുരാട്ടിയാണ്,അതെ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും തമ്പുരാട്ടി.

17 comments:

  1. വളരെ നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. നന്ദി ശ്രീ വിവേക്

    ReplyDelete
  3. പത്മനാഭന്റെ പൊന്നിന്‍ കൊടിമരത്തില്‍ കുതിരയെക്കെട്ടും എന്നു പറഞ്ഞു പടപ്പുറപ്പാട് നടത്തിയ ടിപ്പുവും, ടിപ്പുവിന് അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കില്‍ കുതിരയെ മാത്രമല്ല അദ്ദേഹത്തെയും കൂടി കൊണ്ട് വന്നു ഇവിടെ കെട്ടാം എന്നു പറഞ്ഞ ധര്‍മ രാജാവിനെയും ഒടുവില്‍ ടിപ്പുവിന്റെ കൊടിയും തൊപ്പിയും വാളും പരിചയും ഒക്കെ പിടിച്ചെടുത്തു ഭടന്‍മാര്‍ രാജ സമക്ഷം സമര്‍പ്പിച്ചതും...............

    Are Vaaaaaaa...........

    ReplyDelete
  4. ഹൃദ്യമായ വിവരണം. നന്നായി.....സസ്നേഹം

    ReplyDelete
  5. വിവരണം വളരെ നന്നായിരിക്കുന്നു , എല്ലാവിധ ആശംസകളും നേരുന്നു .........

    ReplyDelete
  6. >>പത്മനാഭന്റെ പൊന്നിന്‍ കൊടിമരത്തില്‍ കുതിരയെക്കെട്ടും എന്നു പറഞ്ഞു പടപ്പുറപ്പാട് നടത്തിയ ടിപ്പുവും, ടിപ്പുവിന് അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കില്‍ കുതിരയെ മാത്രമല്ല അദ്ദേഹത്തെയും കൂടി കൊണ്ട് വന്നു ഇവിടെ കെട്ടാം<<

    "ആ കുതിരയെ അതിന്‍റെ കുതിരക്കാരനോട് കൂടി പിടിച്ചുകെട്ടി കൊണ്ടുവരൂ" എന്ന് അദ്ദേഹം കല്പിച്ചതായി കേട്ടിട്ടുണ്ട്. കുതിരക്കാരന്‍ = ടിപ്പു

    ReplyDelete
  7. manoharam.. i had seen her in trivandrum airport recently... yes the simplicity was the thing which strikes all firts

    ReplyDelete
  8. enikku valare valare ishtapettu nammude bharanaadhikarikalum, janangalum onnu kandu padikkendathanu.....

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. എല്ലാവരുടെ പ്രോത്സാഹനത്തിനും നന്ദി

    ശ്രീ ചിത്രകാരാ, അവരുടെ പൂര്‍വികര്‍ ജനങ്ങളെ ഭരിചിട്ടുണ്ടാകാം അവരില്‍ നിന്നും നന്മയും തിന്മയും ജനങ്ങള്‍ അനുഭവിച്ചിട്ടും ഉണ്ടാകാം,അതുകൊണ്ട് ഇവരിലെ നല്ല വ്യക്തിത്വം ആദരിക്കപ്പെടരുത് എന്നുള്ള ഒരു ധാര്‍ഷ്ട്യത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
    " സത്യം സനാതനം " കണ്ടെത്തിയതും ബഹുമാനിച്ചതും അവരിലെ ആ നന്മയെയാണ്, ആ നന്മയാണ് കിരീടവും ചെങ്കോലും ഇല്ലാഞ്ഞിട്ടും അവരെ തമ്പുരാട്ടി എന്നു വിളിക്കാന്‍ പ്രേരകം ആയതും.
    നന്മ എവിടെ കാണുന്നോ അവിടെ തല കുനിക്കാന്‍ പഠിക്കാം അത് ദരിദ്രന്റെ കുടിലില്‍ ആയാലും ,
    ധനികന്റെ കൊട്ടാരത്തില്‍ ആയാലും.
    ആശംസകള്‍...

    ReplyDelete
  11. സഭ്യം അല്ലാത്തത് കൊണ്ടും, തെറ്റിധാരണാ ജനകം ആയതുകൊണ്ടും ശ്രീ ചിത്രകാരന്റെ കമന്റ് നീക്കം ചെയ്യാന്‍
    'സത്യം സനാതനം' നിര്‍ബന്ധിതം ആയിരിക്കുന്നു. ദയവായി ക്ഷമിക്കുക

    ReplyDelete
  12. "രാജകീയതയുടെയോ ധനാധ്യതയുടെയോ ആഡംബരങ്ങള്‍ ഒന്നും ഇല്ലാതെ തിരുവിതാംകൂറിന്റെ ഇളമുറ തമ്പുരാട്ടി ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു."
    രാജഭക്തി തകര്‍ക്കുകയാണല്ലോ സനാതനം! ഇത്തരം കൂതറ രാജാക്കന്മാരുടെ ഇക്കാണുന്ന കൊട്ടാരക്കെട്ടുകള്‍ കൂടി പിടിചെടുത്തു സംസ്ഥാന ഖജനാവിലേക്ക് മുതല്‍ക്കൂട്ടണം. എന്നാലേ തന്നെപ്പോലുള്ള രാജ ഭക്തര്‍ക്ക്‌ ജനാധിപത്യത്തിന്റെ വില മനസ്സിലാക്കാന്‍ പറ്റൂ.

    ReplyDelete
  13. @ബിജു: ഇതൊരു അനുഭവ കുറിപ്പാണ്. സത്യം-സനാതനം അയാളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞത്. അതിനോടു താങ്കള്‍ക്ക് യോജിക്കാം,വിയോജിക്കാം. പക്ഷെ അഭിപ്രായത്തിനും അല്പം മാന്യതയും പരസ്പര ബന്ധവും ഒക്കെ ആവാം. കൊറേ സംസ്ഥാന ഖജനാവിലേക്ക് മുതല്കൂട്ടിയിട്ടിടുണ്ടല്ലോ, ഇപ്പോഴും സകല ക്ഷേത്രങ്ങളുടെയും മുതല്‍ കൂട്ടികൊണ്ടിരിക്കുന്നും ഉണ്ട്. കൊട്ടാരങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലും ആയിട്ടുണ്ട്‌. പക്ഷെ ഇതും താങ്കള്‍ പറയുന്ന ജനാധിപത്യത്തിന്റെ വില മനസിലാകലും എങ്ങിനെയാണ് ബന്ധപെട്ടിരിക്കുന്നത് ?

    ReplyDelete
  14. ബിജു ചന്ദ്രന്റെ അഴുകി നാറിയ
    bhuuuu ...........................ജനാധിപത്യം

    അത്തലിന്‍ ഗന്ധമറിയാത്ത മര്‍ത്യന്മാര്‍
    മൊത്തമല്‍ അത്തനും പൂശിക്കിടകുമ്പോള്‍
    പട്ടിണിക്കൊലങ്ങള്‍ പെരുമഴയത്ത് മി
    കെട്ടിടതിണ്ണയില്‍ കണ്ണീര്‍ കൊഴിക്കുന്നു

    തഞ്ചത്തില്‍ പ്രജകള്‍ തന്നോടും പിടിച്ചു
    തന്ത്രത്തില്‍ ഭരണതിനെന്ദ്രം തിരികുമ്പോള്‍
    വഞ്ചന കാട്ടി വെളുക്ക ചിരിച്ചിട്ട്
    പൂച്ചയെ പോലിവര്‍ പാലുകുടിക്കുന്നു

    കുംഭകോണ ക്ഷേത്രം വണങ്ങിടു
    കുംഭകോണം കാട്ടി കുംബ നിറക്കുമ്പോള്‍
    കമ്പി എണ്ണാതെ ഞെളിഞ്ഞു നടക്കുന്നു

    കാലിതീറെം തിന്നു കോഴിതീറെം തിന്നു
    കാലത്തും ത്രിക്കന്നു പൂടിക്കിടക്കുന്നോര്‍

    പള്ളിക്കുടതിന്‍ പടിവാതില്‍ കേറാതെ
    പിള്ളേരേം തല്ലി പടിപ്പുമുടകിയോര്‍
    പഠനത്തിന്‍ പേരില്‍ പലനാടുകാനുവാന്‍
    കെട്യോളും കുട്യോളും കുട്ടിപ്പറക്കുന്നു


    http://s493.photobucket.com/albums/rr298/worldcartoonists/?action=view&current=janadipathyampoemofbijuchandran.jpg

    ReplyDelete
  15. പ്രിയ സുഹൃത്തുക്കളെ,
    എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിനു അതിന്റേതായ മഹത്വം ഉണ്ട് .
    ഇവിടെ രാജ ഭരണം വരണം എന്നൊന്നും ആരും ആവശ്യപ്പെട്ടിട്ടില്ല എന്നാല്‍ ഇത്രയധികം സൌഭാഗ്യങ്ങളുടെ നടുവില്‍ കഴിഞ്ഞിട്ടും അശ്വതി തിരുന്നാള്‍ തമ്പുരാട്ടിയില്‍ ദ്രിശ്യമായ പക്വതയും ലാളിത്യത്തെക്കുറിച്ചും ആണ് ഇവിടെ സംസാരിച്ചത്, അത് ലേഖകന് നേരിട്ട് ബോധ്യം ആയ കാര്യങ്ങളും.
    ഇത്രയേറെ അസഹിഷ്ണുത കാട്ടേണ്ട കാര്യം ഉണ്ടോ, നാം വോട്ടു ചെയ്തു ജയിപ്പിക്കുന്ന ഏമാന്‍മാരില്‍ ഭൂരിഭാഗവും കൊണ്ട് നടക്കുന്ന തലക്കനവും അഴിമതിയും ആണ് രാജ്യത്തെ പുറകോട്ട നയിക്കുന്നത് അല്ലാതെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാ രാജാക്കന്മാരോ പത്മനാഭ സ്വാമീ ക്ഷേത്രമോ അല്ല, ഭരണം കയ്യിലുന്ടെആയിരുന്ന കാലത്ത് ഇന്നത്തെ പല ഏമാന്മാരെക്കാളും നല്ല വെടിപ്പായി തന്നെയാണ് അവര്‍ ഭരിച്ചിരുന്നത്. (ഇപ്പരഞ്ഞതിനര്‍ത്ഥം ജനാധിപത്യം രാജാധിപത്യത്തെക്കള്‍ മോശം ആണെന്നല്ല,ജനാധിപത്യം തന്നെ ഉത്കൃഷ്ടം എങ്കിലും വസ്തുതകള്‍ തമസ്കരിക്കരുതല്ലോ)
    ദയവായി കണ്ണില്‍ കാണുന്നതിനെ ഒക്കെ മുന്‍വിധിയോടു കൂടി വിമര്‍ശിക്കുന്ന ഈ ശീലം മാറ്റി വയ്ക്കൂ

    ReplyDelete
  16. ഉത്രാടം തിരുന്നാള്‍ മാര്ത്താണ്ഡവര്മ യുമായുള്ള അഭിമുഖം
    ദി ഹിന്ദു
    http://www.thehindu.com/opinion/interview/article2277295.ece#.TieixAtvJaN.facebook

    ReplyDelete