Tuesday, 3 January 2012

അനിര്‍വചനീയം,സനാതനം...

 "ഹിന്ദു എന്നതിന് ഒരു നിര്‍വ്വചനം നല്കാന്‍ സാധിക്കുമോ ? മുസ്ലീമിനു  ഖുറാന്‍ ക്രിസ്ത്യാനിക്ക്  ബൈബിള്‍ എന്ന പോലെ ഒരു ഹിന്ദുവിന് അവന്‍റെ ആചാരങ്ങളെ കുറിച്ചും മറ്റും മനസിലാക്കാന്‍ ഒരു ഗ്രന്ഥം ഉണ്ടോ ??"
എന്ന ചോദ്യത്തിനു ആദരണീയനായ ശ്രീ പി പരമേശ്വരന്‍ (ഭാരതീയ വിചാര കേന്ദ്രം) നല്‍കിയ മറുപടി.

നാതന ധര്‍മ്മത്തിന്‍റെ  ഏറ്റവും വലിയ വൈശിഷ്ട്യം  തന്നെ അതിനെ ഒരു നിര്‍വ്വചനത്തില്‍  ഒതുക്കാന്‍ സാധിക്കില്ല  എന്നതാണ് .അനിര്‍വചനീയമായതാണ്. നിര്‍വ്വചിക്കാവുന്നതെല്ലാം പരിമിതമാണ് .ഈശ്വരനെ , ബ്രഹ്മത്തെ നിര്‍വ്വചിക്കാന്‍ സാധ്യമല്ല മനുഷ്യന്‍റെ പരിമിതമായ ബുദ്ധിക്കു അതീതമായതാണ്  സത്യം  .മറ്റു മതങ്ങള്‍ എല്ലാം ഏതെങ്കിലും കാലത്ത് ഏതെങ്കിലുമൊരു  വ്യക്തി ഉണ്ടാക്കിയിട്ടുള്ളതാണ്   . ബുദ്ധമതം - ബുദ്ധ ഭഗവാന്‍ ഉണ്ടാക്കിയിട്ടുള്ളതാണ്

ക്രിസ്തു മതം ക്രിസ്തു ഉണ്ടാക്കിയതാണ്  . മുഹമ്മദ്‌  മതം മുഹമ്മദ്‌ നബി ഉണ്ടാക്കിയതാണ്  .ആ കാലത്തിന്‍റെയും അവരുടെയും  പരിമിതികള്‍ ആ മതത്തില്‍ ഉണ്ടാവും .
അറേബ്യയിലെ 6  നൂറ്റാണ്ടിലെ പരിമിതിക്കുള്ളില്‍  നിന്ന് കൊണ്ട് മുഹമ്മദ്‌ മതത്തിന് നബി രൂപം കൊടുത്തത് . ക്രിസ്തു ജനിക്കുന്ന കാലഘട്ടത്തില്‍  ഉണ്ടായിരുന്ന പരിധികള്‍ക്കുള്ളില്‍  നിന്ന് കൊണ്ട് രൂപം കൊടുത്തിട്ടുള്ളതാണ് ക്രിസ്തു മതം .അവയെല്ലാം പൌരുഷേയങ്ങള്‍ ആണ് .ഇവ ഒരു പുരുഷനെ ഒരു വ്യക്തിത്വത്തെ ആശ്രയിച്ചിട്ടുള്ളതാണ്. ഹിന്ദു മതം എന്ന് പറയുന്നതിനോട് യോജിപ്പില്ല  , ഹിന്ദു ധര്‍മ്മം  എന്നതിനോടും  പൂര്‍ണ യോജിപ്പില്ല .സനാതന ധര്‍മ്മം അതാണ്‌ ശരിയായ പ്രയോഗം  , അതിനു ആദിയും അന്തവും ഇല്ല .ഒരു വ്യക്തി സ്ഥാപിച്ചതും അല്ല അനാദി കാലം മുതല്‍ , കാലം അനാദിയാണ് , എന്നെന്നേക്കും   നിലനില്‍കുന്ന ശാശ്വതമായ സത്യത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍  യുഗനുകൂലമായി മാറ്റങ്ങള്‍ക്കു വിധേയമാക്കി , ആയികൊണ്ട്‌ വന്നിട്ടുള്ളതാണ്   സനാതന ധര്‍മ്മം  , അഥവാ ഹിന്ദു ധര്‍മ്മം  . ക്രിസ്തു മതത്തിനു മാറ്റം വരുത്താന്‍ സാധ്യമല്ല .
നിങ്ങള്‍ ആലോചിച്ചു നോക്കുക .
ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അയാളുടെ കുപ്പായത്തിനു മാറ്റം വരുത്തുവാന്‍ സാധ്യമല്ലെങ്കില്‍ അയാളുടെ അവസ്ഥ എന്തായിരിക്കും ? ഈ മതങ്ങളുടെയൊക്കെ ഉള്ള പരിമിതി ഇതാണ് .ക്രിസ്തുവിന്റെ 10  കല്പനകള്‍ ഉണ്ട് .അതിനപുറത്തേക്ക്  പോകാന്‍ പാടില്ല .
അതുപോലെ  ബൈബിള്‍ പറയുന്നു ആറു ദിവസം കൊണ്ട് ലോകം  സൃഷ്ടിച്ചു .മൂന്ന് ദിവസം കൊണ്ട് സൂര്യനെ സൃഷ്ടിച്ചു അപ്പോള്‍ ഒരാള്‍ ചോദിച്ചു സൂര്യനില്ലാതെ ഇത്ര ദിവസങ്ങള്‍ ഒക്കെ ഉണ്ടായതു . എന്നാല്‍ ഈ സൃഷ്ടി സിദ്ധാന്തത്തിനു  മാറ്റം വരുത്താന്‍ സാധ്യമല്ല .അതുകൊണ്ട് തന്നെ അത് അശാസ്ത്രീയമാണ് .
ഞങ്ങള്‍ ഒരു ശാസ്ത്രജനെയും കാണുകയില്ല ,ക്രിസ്തു മതം അതേ പോലെ അംഗീകരികരിക്കുന്നതായിട്ടു  , ഒരു ശാസ്ത്രജനെയും  ഇസ്ലാമിനെ അതേപടി അംഗീകരിക്കാന്‍ കഴിയില്ല .കാരണം ഈ പരിമിതികള്‍ ഒക്കെ അതിനുണ്ട് .

സനാതന  ധര്‍മ്മം  ആരുണ്ടാക്കിയതാ  ??

ശ്രീ കൃഷ്ണന്‍ ഇല്ലായിരുന്നു ,എന്നാലും സനാതന ധര്‍മ്മം   ഉണ്ട് , ശ്രീ കൃഷ്ണന്‍ തന്നെ പറയും ഞാന്‍ ശ്രീ കൃഷ്ണനായി ജനിക്കുന്നതിനു  മുന്‍പ് എനിക്ക് അനേകം ജന്മങ്ങള്‍ ഉണ്ടായിരുന്നു .ശ്രീ കൃഷ്ണന്‍ ഉണ്ടാക്കിയതല്ല  ഹിന്ദു ധര്‍മ്മം   ., ഭഗവത് ഗീത ശ്രീകൃഷ്ണന്‍റെ ആയിരിക്കും ,പക്ഷെ ഭഗവത് ഗീത ഇല്ലെങ്കിലും ഹിന്ദു ധര്‍മ്മം  ഉണ്ട് . ഹിന്ദു ധര്‍മ്മത്തിന്‍റെ അടിസ്ഥാനം വേദങ്ങള്‍ ആണ് .വേദങ്ങള്‍ അപൌരു ശേയങ്ങള്‍ ആണ് ശബ്ദ ബ്രഹ്മം എന്ന് പറയും .അപ്പോള്‍ അതെങ്ങിനെയാണ് ഉണ്ടാവുക ? വേദങ്ങള്‍ നമുക്ക് പുസ്തകമായി കിട്ടുന്നുണ്ടല്ലോ  ?ഇത് അപര് ശേയം ആണെന്ന് എങ്ങിനെ പറയാന്‍ സാധിക്കും ??ഋഷിമാര്‍ കണ്ടെത്തിയതാണ്  .  ഋഷിമാര്‍  എന്നാല്‍ ക്രാന്ത ദര്‍ശികള്‍ , നമുക്ക് കാണാന്‍ കഴിയാത്തത് കാണാന്‍ കഴിയുന്ന ദിവ്യചക്ഷുസുള്ളവര്‍  ആണ് . അവര്‍ ദയന ലീനമായ അവസ്ഥയില്‍ ഏകാഗ്രമായ തപസ്സു ചെയ്തപോള്‍ അവരുടെ അന്തരംഗത്തില്‍ പ്രത്യക്ഷപെട്ട തത്വങ്ങളാണ് വേദങ്ങള്‍ .
ഐസക്‌ ന്യൂട്ടണ്‍ ലോ ഓഫ് ഗ്രാവിടെഷന്‍ (Law of gravitation) കണ്ടു പിടിച്ചു . ഐസക്‌ ന്യൂട്ടണ്‍ കണ്ടുപിടികുന്നടിനു മുന്‍പ്  Law of gravitation  ഉണ്ട് .ന്യൂട്ടണ്‍   കണ്ടു പിടിച്ചില്ലെങ്കിലും അതുണ്ടാവും , സനാതന ധര്‍മ്മവും  അങ്ങനെയാണ് അവ അനാദിയായി നില നിന്ന് വരുന്ന സത്യങ്ങളാണ് , അതാണ് വേദങ്ങളില്‍ ഉള്ളത് .
ഈ സനാതന ധര്‍മ്മങ്ങള്‍ തന്നെ കാലം മാറുന്നതിനനുസരിച്ചു  കാലാനുസൃതമായി മാറുന്നതിനു വിരോധം ഇല്ലാത്തവയാണ് . മാറ്റത്തിന്റെ പേരാണ് കാലം , ഭഗവത് ഗീത പറയുന്നു കാല: കലയതാമഹം 
ഈ മാറ്റങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും .ഈ മാറ്റങ്ങള്‍ വരുമ്പോള്‍ ധര്മത്തിന്റെ ആചരണത്തിനു മാറ്റം വരും .ധര്‍മത്തിന് മാറ്റം വരുന്നില്ല .ഓരോ കാലത്തും , ഉദാഹരണത്തിന് ഒരു 5000 ? മുന്‍പ് വ്യവസായങ്ങള്‍ ഒന്നുമില്ല . കൃഷി ആയിരുന്നു കൂടുതല്‍ . അപ്പോള്‍ കര്‍ഷക വ്യവസ്ഥ യാണന്നു.അത് കഴിഞ്ഞു വ്യവസായ യുഗം വന്നു .അപ്പോഴേക്കും  വ്യവസ്ഥ മാറി . കര്‍ഷക യുഗത്തിലെ നിയമങ്ങള്‍ മാത്രം മതിയാകില്ല വ്യവസായത്തിന്‍റെ യുഗത്തില്‍ ഇപ്പോള്‍ ഐ ടി യുടെ യുഗം വന്നു .വ്യവസായ യുഗത്തിലെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായ നിയമങ്ങളാണ് ഇപ്പോള്‍ വരുന്നത് .
ഈ മാറ്റങ്ങള്‍ വരുമ്പോഴും മാറാതെ നില്കുന്നതാണ് ധര്‍മ്മം  എന്നാല്‍ ഈ ധര്‍മ്മംത്തിന്‍റെ  ആചരണത്തില്‍ മാറ്റം വരും .
സനാതന ധര്‍മ്മം  യുഗ ധര്‍മ്മം  ആയിട്ട് പരിവര്‍ത്തനം ചെയ്യപ്പെടും  , കാര്‍ഷിക യുഗത്തിലുണ്ടായിരുന്ന ധര്‍മ്മം  വ്യവസായ യുഗത്തില്‍ വരുമ്പോള്‍ അതിന്‍റെ ആചരണത്തിന് മാറ്റം വരും . അതുകൊണ്ടാണ് പറയാറുള്ളത്  "eternal  values  for a changing  society" . സമൂഹം മാറി കൊണ്ടേയിരിക്കും . പക്ഷെ മൂല്യങ്ങള്‍ മാറില്ല , അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം , ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം , ഭരണ കര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം , ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം , ഈ ബന്ധങ്ങള്‍ക്ക് മാറ്റം വരന്‍ പാടില്ല . മാതൃഭൂമിയും ആ ഭുമിയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം , ഇതിനു മാറ്റം വരാന്‍ പാടില്ല..അത് കാര്‍ഷിക യുഗത്തില്‍ ആയാലും വ്യാവസായിക യുഗത്തില്‍ ആയാലും ഐ ടി യുഗത്തില്‍ ആയാലും . അപ്പോള്‍  നാം വിശ്വസിക്കുന്നത് ശാശ്വതമായ സത്യങ്ങള്‍ അവയാണ് സനാതന ധര്‍മ്മം  .അത് കാലാനുകൂലമായി  പരിവര്‍ത്തനം ചെയ്യപെടുന്നതാണ് യുഗധര്‍മ്മം   എന്ന് പറയുന്നത് .നമുക്കുള്ള  വലിയൊരു advantage  ഈ സനാതന ധര്‍മ്മത്തെ യുഗധര്‍മ്മം  ആക്കി മാറ്റാന്‍ കഴിയും എന്നുള്ളതാണ് . ഓരോ കാലത്തും അവതാര പുരുഷന്മാര്‍ ചെയുന്നത് ഈ സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം  ആക്കി മാറ്റുക എന്നുള്ളതാണ് . ഉദാഹരണത്തിന് ശ്രീ മാതാ അമൃതാനന്ദമയീ ദേവിയെ നോക്കൂ, അമ്മ എന്താണ് ചെയ്തു കൊണ്ടിരികുന്നത് ?? അമ്മ ചെയുന്നത്  സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം ആക്കി മാറ്റുകയാണ് .. ഈ യുഗത്തില്‍  ആചരിക്കതക്ക വിധത്തില്‍ സനാതനധര്‍മ്മത്തെ   വ്യാഖ്യാനിക്കുകയും അതിന്‍റെ  ആചരണ രീതികള്‍ നമുക്ക് പറഞ്ഞു തരികയും ചെയുന്നു .അമ്മ സംസ്കൃതത്തില്‍ പറയുന്നില്ല , അമ്മ വേദം ഉദ്ധരിക്കാറില്ല . പക്ഷെ ഈ വേദങ്ങളെക്കാളും സംസ്കൃതത്തേക്കാളും അനീതമായ ഒരു തലത്തില്‍ നിന്നുകൊണ്ട് സ്വയം സനാതന ധര്‍മ്മത്തിന്‍റെ  മൂര്‍ത്തിമത് ഭാവമായി നിന്നുകൊണ്ട്  അത് ഈ യുഗത്തില്‍ എങ്ങിനെ നമ്മള്‍ അനുഷ്ടിക്കണം  എന്ന് അമ്മ പറഞ്ഞു തരുന്നു .

അപ്പോള്‍ ഈ ഒരു advantage  ഉള്ളതുകൊണ്ടാണ് നമുക്ക് കാലത്തേ അതി ജീവിക്കാന്‍ കഴിഞ്ഞത് .എന്ന് മുതലേ നിലനിന്നു വരുന്ന ഈ ധര്‍മ്മം , ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയും , കുട്ടികളെ പരിഭ്രമികണ്ട ഈ കാണുന്ന മതങ്ങളെല്ലാം ഇല്ലാതാകും ഇതൊക്കെ ഓരോ മനുഷ്യര്‍  സൃഷ്ടിച്ചതാണ് . സനാതന ധര്‍മ്മം മാത്രമേ നിലനില്ക്കയുള്ളൂ . ഉണ്ടായതൊക്കെ നശിക്കും ശാശ്വതമായത് നില നില്‍ക്കും . അപ്പോള്‍ സനാതന ധര്‍മ്മം നില നില്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .

തുടരുന്നു...

No comments:

Post a Comment