Wednesday, 11 January 2012

വിവേകവാണി 2012

ന്ന് സ്വാമി വിവേകാനന്ദന്റെ 149 ആം ജന്മദിനം, ഭാരതം എമ്പാടും ദേശീയ യുവ ദിനം ആയി ആഘോഷിക്കുകയാണ്,  അമൃത വിശ്വ വിദ്യാ പീഠം, അമൃതപുരി കാമ്പസില്‍ സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് 'സത്യം സനാതനം' സംഘടിപ്പിക്കുന്ന "വിവേക വാണി" പോസ്റര്‍ പ്രദര്‍ശനം നടക്കുന്നു..പ്രദര്‍ശനത്തില്‍ നിന്നും...                                                                                  
Tuesday, 3 January 2012

ധര്‍മപ്രസംഗത്തെക്കാള്‍ ആവശ്യം ധര്‍മാചരണം

മുന്‍ ഭാഗത്തിന്റെ തുടര്‍ച്ച
ആദരണീയനായ ശ്രീ പി പരമേശ്വരന്‍ (ഭാരതീയ വിചാര കേന്ദ്രം


      പ്പോള്‍ നമ്മെയൊക്കെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്നം , ഇത്രയും വലിയൊരു സനാതന ധര്‍മം നമുക്കുണ്ട്, ഇതൊക്കെ ഉണ്ടായിട്ടും നമ്മുടെ നാട് എന്താണ് ഇങ്ങനെ ഇരികുന്നത് ? എന്താണ് ഈ നാട്ടില്‍ ഇത്രയൊക്കെ അധര്‍മവും അനീതിയും അഴിമതിയും സ്ത്രീപീഡനവും കൈ കൂലിയും ഒക്കെ, ഇതൊക്കെ നടക്കാന്‍ പാടുണ്ടോ, ഇത്ര വലിയ ധര്‍മം ഒക്കെ ഉണ്ടായിട്ട് ? അതിനു വളരെ ലളിതമായ ഉത്തരം ഇത്രേ ഉള്ളു .ധര്‍മം ആചരണത്തില്‍ വരുന്നില്ല . ഒരു ഷെല്‍ഫ് നിറയെ മരുന്നുകള്‍ ഉണ്ട് .അത് കഴിക്കുന്നിലെങ്കില്‍ രോഗം ഭേദമാകുമോ ? നമുക്ക് മരുന്നില്ലാത്തത് അല്ല പ്രശനം .അത് നാം കഴിക്കുന്നില്ല .അതെന്താ കഴികാത്തത് എന്ന് ചോദിച്ചാല്‍ , ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട് " യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോ ജനഃ " ശ്രേഷ്ടന്‍മാര്‍ ആയവര്‍ എന്ത് ചെയുന്നു , അതാണ് ബാക്കിയുള്ളവരും ചെയുക ,

എന്റെ കുട്ടികാലത്ത് ഞാന്‍ ഒരാളോട് ചോദിച്ചു നിങ്ങളെന്തിനാ സിഗരറ്റ് വലികുന്നത് ? അതിനെന്താ നെഹ്‌റു വലിക്കാറില്ലേ ? പെട്ടന്ന് ഉത്തരം പറഞ്ഞു ,നെഹ്‌റു നു ആകാമെങ്കില്‍ എനിക്കും ചെയ്യാം .നെഹ്‌റു ആണ് അവിടെ മാതൃക അന്ന് , ഇന്ന് ആരാണ് മാതൃക ? അവര് ചെയുന്നത് നോക്കിയാണ് മറ്റുള്ളവരും ചെയുന്നത് .ഏറ്റവും ഉയര്‍ന്ന നിലയിലുള്ളവര്‍ അഴിമതി കാട്ടിയാല്‍ സാധാരണ ക്കാരനും കാണിക്കും .
  
      ശങ്കരാചാര്യ സ്വാമികള്‍ ഗീതാ ഭാഷ്യത്തില്‍ പറയുന്നു ധര്‍മം അധപതിക്കാന്‍ കാരണം ധര്‍മം അനുഷ്ടിച്ചു കാണിച്ചു കൊടുകേണ്ട ശ്രേഷ്ടന്മാര്‍ സുഖാഡംബരങ്ങളില്‍ ഭ്രമിച്ചിട്ടു ധര്‍മ്മത്തിന്റെ പാതയില്‍ നിന്നും തെറ്റി പോകുന്നു ഒരു വിധത്തില്‍ പറഞ്ഞാല്‍ ബ്രാഹ്മണരാണ്‌ ധര്‍മ്മത്തിന്റെ മാര്‍ഗത്തില്‍ നിന്നും ആദ്യം തെറ്റി മാറിയത് .പിന്നെയാണ് ബാക്കിയുള്ളവര്‍ തെറ്റി മാറിയത് .ധര്‍മം ആചരിച്ചു കാണിക്കേണ്ട ആചാര്യന്മാര്‍ , ശ്രേഷ്ടന്മാര്‍ , നേതാക്കള്‍ അതില്‍ നിന്നും വ്യതി ചലിച്ചപ്പോഴാണ് മറ്റുള്ളവര്‍ അതില്‍ നിന്നും വ്യതിചലിച്ചത് .
        ഇതിനു മാറ്റം വരണം , താഴത്തെ തലത്തില്‍ മാറ്റം വരണം , പക്ഷെ മുകളിലത്തെ തലത്തില്‍ മാറ്റം വരാതെ താഴെ മാറ്റം വരാന്‍ പ്രയാസമാണ് ."യഥാ രാജാ തഥാ പ്രജ " രാജാവ്‌ എങ്ങനെയാണോ , അങ്ങനെയാണ് പ്രജ ...നമ്മുടെ രാജാക്കന്മാര്‍ എങ്ങനെയാണു ? ഒരു രാജ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്

        ഈ രാജാക്കന്മാരുടെ നേതാക്കന്മാരുടെ ആചാര്യന്മാരുടെ ധര്‍മാചരണത്തില്‍ നിന്നുള്ള വ്യതിയാനം ആണ് വാസ്തവത്തില്‍ ഭാരത ത്തിന്റെ അധപതനത്തിന് കാരണം .എന്നാല്‍ ഇന്ന് നമുക്ക് അത് പറഞ്ഞിരിക്കാന്‍ സാധികില്ല . കാരണം , നമ്മുടെ രാജാക്കന്മാരെ നമ്മള് തന്നെയാണ് തെരഞ്ഞെടുക്കുന്നത് . നമ്മള്‍ ഓരോരുത്തരും ചെയുന്ന വോട്ടു കൊണ്ടാണ് ഇവര്‍ തിരഞ്ഞെടുക്കപെടുന്നത്‌ .അപ്പോള്‍ വാസ്തവത്തില്‍ രാജാക്കന്മാര്‍ നമ്മളാണ് . ഇപ്പോള്‍ ഈ സത്യം മനസിലാക്കികൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാജാക്കന്മാര്‍, ഭാരതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ അനുഷ്ടിക്കുന്ന തരത്തിലുള്ള ആളുകള്‍ ഭരണാധികാരികളായി വരാന്‍.. നാം ശ്രമിക്കണം , പാര്‍ട്ടി ഏതാണ് എന്നതല്ല പ്രശ്നം .അങ്ങനെയുള്ളവരെ ആ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കേണ്ട ബാധ്യത നമുക്കുണ്ട് .
  
       ഒരു അണ്ണാ ഹസാരെ വിചാരിച്ചാലും അഴിമതി പോകില്ല , ഒരു അദ്വാനി വിചാരിച്ചാലും അഴിമതി പോകില്ല ,അഴിമതി ഇല്ലാത്തവരെ കൊണ്ട് വരാനുള്ള ശ്രമം ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം .
വാസ്തവത്തില്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് അമ്മ ചെയ്തു കൊണ്ടിരികുന്നത് താഴത്തെ ലെവലില്‍ ഈ മാറ്റം വരുത്തി കൊണ്ടിരികുകയാണ് . എത്രയെത്ര മാറ്റങ്ങളാണ് അറിയാതെ നിശബ്ദമായ് ചെയ്തിട്ടുള്ളത് .എത്ര കുടുംബങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തി , എത്ര കുടുംബങ്ങള്‍ മദ്യ വിമുക്തരായി . എത്ര കുടുംബങ്ങള്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തിലേക്ക് വരുന്നു . ഈ മാറ്റം വ്യാപകമായി വരണം , എന്നാല്‍ ഈ മാറ്റം വരുമ്പോള്‍ തന്നെ എന്റെ ജീവിതത്തില്‍ ഞാന്‍ പുക വലിക്കില്ല , കൈക്കൂലി വാങ്ങില്ല , മദ്യപിക്കില്ല എന്ന് പറഞ്ഞത് കൊണ്ടായില്ല, സമൂഹത്തില്‍ മാറ്റം വരുത്താനും നമ്മള്‍ ശ്രമിക്കണം .ഞാന്‍ എന്റെ കുടുംബം , എന്റെ സമൂഹം , എന്റെ രാഷ്ട്രം , ഇതിലെല്ലാം മാറ്റം വരുത്താന്‍ നമുക്ക് പ്രവര്‍ത്തിക്കണം .
   
              ഇന്നലെ ഒരാള്‍ എന്നെ കാണാന്‍ വന്നിരുന്നു , എനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം . ചെറുപ്പ ക്കാരനാണ് , നല്ല ഉദ്യോഗം ഉണ്ട് , നല്ല ശമ്പളവും ഉണ്ട്. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു , നല്ല ശമ്പളം ഒക്കെ ഉണ്ടല്ലോ , നിങ്ങള്‍ കുറച്ചെങ്കിലും പണം വീട്ടിലേക്കു അയച്ചു കൊടുക്കാറുണ്ടോ ??

അപ്പോള്‍ അയാള്‍ പറഞ്ഞു അതിന്റെ ആവശ്യം ഇല്ല .അച്ഛന് ജോലി ഉണ്ട് ,, അപ്പോള്‍ ഞാന്‍ പറഞ്ഞു അതിരിക്കട്ടെ നിങ്ങള്‍ പണം മുഴുവന്‍ എന്ത് ചെയുന്നു ? സുഖമായി ധൂര്‍ത്തടിച്ചു ജീവിക്കുന്നു .എന്നിട്ടയാള്‍ പറഞ്ഞു ,


            അദ്വാനിയുടെ യാത്ര !! ,അദ്വാനിയുടെ യാത്ര കൊണ്ടെന്തു ഉണ്ടാവും ?അണ്ണാ ഹസാരെ!! അതുകൊണ്ട് എന്തുണ്ടാവാന്‍ പോകുന്നത് ?? അതിരിക്കട്ടെ നിങ്ങള്‍ എന്താ ചെയുന്നത് ?നിങ്ങളൊന്നും ചെയുന്നില്ല .ഒരു തരത്തില്‍ Irresponsible ആയിട്ടുള്ള consumers ആയി മാറി കൊണ്ടിരിക്കുകയാണ് ആളുകള്‍ , സമൂഹത്തോട് യാതൊരു ബാധ്യതയും ഇല്ല , അതെ സമയത്ത് അവനവന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ല . ഈ അവസ്ഥ മാറണം. നാം വിചാരിക്കുന്ന ആദര്‍ശം നമ്മളായി തീരണം . " be the idea u are " അത് ചെയണം . കുടുംബങ്ങളുടെ കൂട്ടായ്മയുടെ കാര്യത്തിലും അമൃത കുടുംബങ്ങള്‍ ഇല്ലേ ..അതുപോലെ രാഷ്ട്രത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയണം .വാസ്തവത്തില്‍ ജഗത്ഗുരുവാണ് ഭാരതം , ആയിരുന്നു . നളന്ത, തക്ഷ ശില സര്‍വകലാ ശാലകളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു . പക്ഷെ ജഗത്ഗുരു വായിരുന്നത് ഭാരതം സനാതന ധര്‍മം ആചരിക്കുന്ന കാലത്താണ് .

             ഒരു സഞ്ചാരി ഭാരത ത്തെ കുറിച്ചെഴുതിയത് ഇങ്ങനെയാണ് . എവിടെയും ആളുകള്‍ സംതൃപ്തരയിട്ടാണ് ജീവിച്ചിരുന്നത് .ഒരിടത്തും വഴക്കോ ബഹളമോ ഉണ്ടായിരുന്നില്ല . ആകെ ഒരിടത്തു മാത്രം ചെറിയ ഒരു വഴക്ക് കണ്ടു .അതാകട്ടേ ഒരു ഭൂമിയില്‍ നിന്നും ലഭിച്ച നിധിയെ കുറിച്ചായിരുന്നു .ആ ഭൂമി ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തി വാങ്ങിയതായിരുന്നു .വാങ്ങി കഴിഞ്ഞാണ് നിധി ലഭിച്ചത് .വാങ്ങിയ ആളുടെ അഭിപ്രായത്തില്‍ താന്‍ സ്ഥലം മാത്രമേ വാങ്ങിയുള്ളൂ , അതുകൊണ്ട് നിധി മറ്റേ ആളുടെയാണ് .വിറ്റ ആള്‍ പറയുന്നത് താന്‍ സ്ഥലവും അതിലെ സര്‍വതും വിട്ടതു കൊണ്ട് നിധി വാങ്ങിയ ആളുടെയാണെന്ന് .... ഈ കഥയില്‍ നിന്നും അന്നത്തെ നീതി ബോധവും , മൂല്യവും മനസിലാക്കാം .
       
              അന്ന് ധര്‍മം ആചരിക്കപെട്ടിരുന്നു, ഇന്ന്ധര്‍മം പ്രസംഗിക്കപെടുന്നുണ്ടാകാം , സനാതന ധര്‍മം ഈ കാലഘട്ടത്തിനു അനുയോജ്യമായ യുഗധര്‍മമായി ജീവിതത്തില്‍ അനുഷ്ഠിച്ചാല്‍ ഇന്ന് നമ്മെ അലട്ടുന്ന പല പ്രശ്ന ങ്ങള്‍ക്കും പരിഹാരമായി, മാത്രമല്ല അതുകൊണ്ട് മാത്രമേ ലോകത്തിനും സമാധാനം ഉണ്ടാവുകയുള്ളൂ .

     ഇപ്പോള്‍ അമേരിക്കയിലും യുറോപ്പിലും ഒക്കെ എന്താണ് ? 'occupy walls ' പ്രശ്നങ്ങള്‍ ഉണ്ട് . ഇതിനെല്ലാം പരിഹാരം സനാതന ധര്‍മം ആണ് . അത് അനുഷ്ടിക്കാനും നമുക്ക് സാധിക്കണം . അതിനുള്ള മാര്‍ഗം മഹാ പുരുഷന്മാരുടെ മഹാത്മാക്കളുടെ ജീവിതം മാതൃക യാക്കികൊണ്ട് വ്യക്തികള്‍ മാത്രമല്ല സമൂഹവും സനാതന ധര്മത്തിന്റെ മാര്‍ഗത്തിലൂടെ മുന്‍പോട്ടു പോകാന്‍ തയാറാകണം .
സത്യമായിട്ടുള്ളതും സനാതനം ആയിടുള്ളതുമാണ് ധര്‍മം , അത് അനിര്‍വചനീയവും ആണ് .


അനിര്‍വചനീയം,സനാതനം...

 "ഹിന്ദു എന്നതിന് ഒരു നിര്‍വ്വചനം നല്കാന്‍ സാധിക്കുമോ ? മുസ്ലീമിനു  ഖുറാന്‍ ക്രിസ്ത്യാനിക്ക്  ബൈബിള്‍ എന്ന പോലെ ഒരു ഹിന്ദുവിന് അവന്‍റെ ആചാരങ്ങളെ കുറിച്ചും മറ്റും മനസിലാക്കാന്‍ ഒരു ഗ്രന്ഥം ഉണ്ടോ ??"
എന്ന ചോദ്യത്തിനു ആദരണീയനായ ശ്രീ പി പരമേശ്വരന്‍ (ഭാരതീയ വിചാര കേന്ദ്രം) നല്‍കിയ മറുപടി.

നാതന ധര്‍മ്മത്തിന്‍റെ  ഏറ്റവും വലിയ വൈശിഷ്ട്യം  തന്നെ അതിനെ ഒരു നിര്‍വ്വചനത്തില്‍  ഒതുക്കാന്‍ സാധിക്കില്ല  എന്നതാണ് .അനിര്‍വചനീയമായതാണ്. നിര്‍വ്വചിക്കാവുന്നതെല്ലാം പരിമിതമാണ് .ഈശ്വരനെ , ബ്രഹ്മത്തെ നിര്‍വ്വചിക്കാന്‍ സാധ്യമല്ല മനുഷ്യന്‍റെ പരിമിതമായ ബുദ്ധിക്കു അതീതമായതാണ്  സത്യം  .മറ്റു മതങ്ങള്‍ എല്ലാം ഏതെങ്കിലും കാലത്ത് ഏതെങ്കിലുമൊരു  വ്യക്തി ഉണ്ടാക്കിയിട്ടുള്ളതാണ്   . ബുദ്ധമതം - ബുദ്ധ ഭഗവാന്‍ ഉണ്ടാക്കിയിട്ടുള്ളതാണ്

ക്രിസ്തു മതം ക്രിസ്തു ഉണ്ടാക്കിയതാണ്  . മുഹമ്മദ്‌  മതം മുഹമ്മദ്‌ നബി ഉണ്ടാക്കിയതാണ്  .ആ കാലത്തിന്‍റെയും അവരുടെയും  പരിമിതികള്‍ ആ മതത്തില്‍ ഉണ്ടാവും .
അറേബ്യയിലെ 6  നൂറ്റാണ്ടിലെ പരിമിതിക്കുള്ളില്‍  നിന്ന് കൊണ്ട് മുഹമ്മദ്‌ മതത്തിന് നബി രൂപം കൊടുത്തത് . ക്രിസ്തു ജനിക്കുന്ന കാലഘട്ടത്തില്‍  ഉണ്ടായിരുന്ന പരിധികള്‍ക്കുള്ളില്‍  നിന്ന് കൊണ്ട് രൂപം കൊടുത്തിട്ടുള്ളതാണ് ക്രിസ്തു മതം .അവയെല്ലാം പൌരുഷേയങ്ങള്‍ ആണ് .ഇവ ഒരു പുരുഷനെ ഒരു വ്യക്തിത്വത്തെ ആശ്രയിച്ചിട്ടുള്ളതാണ്. ഹിന്ദു മതം എന്ന് പറയുന്നതിനോട് യോജിപ്പില്ല  , ഹിന്ദു ധര്‍മ്മം  എന്നതിനോടും  പൂര്‍ണ യോജിപ്പില്ല .സനാതന ധര്‍മ്മം അതാണ്‌ ശരിയായ പ്രയോഗം  , അതിനു ആദിയും അന്തവും ഇല്ല .ഒരു വ്യക്തി സ്ഥാപിച്ചതും അല്ല അനാദി കാലം മുതല്‍ , കാലം അനാദിയാണ് , എന്നെന്നേക്കും   നിലനില്‍കുന്ന ശാശ്വതമായ സത്യത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍  യുഗനുകൂലമായി മാറ്റങ്ങള്‍ക്കു വിധേയമാക്കി , ആയികൊണ്ട്‌ വന്നിട്ടുള്ളതാണ്   സനാതന ധര്‍മ്മം  , അഥവാ ഹിന്ദു ധര്‍മ്മം  . ക്രിസ്തു മതത്തിനു മാറ്റം വരുത്താന്‍ സാധ്യമല്ല .
നിങ്ങള്‍ ആലോചിച്ചു നോക്കുക .
ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അയാളുടെ കുപ്പായത്തിനു മാറ്റം വരുത്തുവാന്‍ സാധ്യമല്ലെങ്കില്‍ അയാളുടെ അവസ്ഥ എന്തായിരിക്കും ? ഈ മതങ്ങളുടെയൊക്കെ ഉള്ള പരിമിതി ഇതാണ് .ക്രിസ്തുവിന്റെ 10  കല്പനകള്‍ ഉണ്ട് .അതിനപുറത്തേക്ക്  പോകാന്‍ പാടില്ല .
അതുപോലെ  ബൈബിള്‍ പറയുന്നു ആറു ദിവസം കൊണ്ട് ലോകം  സൃഷ്ടിച്ചു .മൂന്ന് ദിവസം കൊണ്ട് സൂര്യനെ സൃഷ്ടിച്ചു അപ്പോള്‍ ഒരാള്‍ ചോദിച്ചു സൂര്യനില്ലാതെ ഇത്ര ദിവസങ്ങള്‍ ഒക്കെ ഉണ്ടായതു . എന്നാല്‍ ഈ സൃഷ്ടി സിദ്ധാന്തത്തിനു  മാറ്റം വരുത്താന്‍ സാധ്യമല്ല .അതുകൊണ്ട് തന്നെ അത് അശാസ്ത്രീയമാണ് .
ഞങ്ങള്‍ ഒരു ശാസ്ത്രജനെയും കാണുകയില്ല ,ക്രിസ്തു മതം അതേ പോലെ അംഗീകരികരിക്കുന്നതായിട്ടു  , ഒരു ശാസ്ത്രജനെയും  ഇസ്ലാമിനെ അതേപടി അംഗീകരിക്കാന്‍ കഴിയില്ല .കാരണം ഈ പരിമിതികള്‍ ഒക്കെ അതിനുണ്ട് .

സനാതന  ധര്‍മ്മം  ആരുണ്ടാക്കിയതാ  ??

ശ്രീ കൃഷ്ണന്‍ ഇല്ലായിരുന്നു ,എന്നാലും സനാതന ധര്‍മ്മം   ഉണ്ട് , ശ്രീ കൃഷ്ണന്‍ തന്നെ പറയും ഞാന്‍ ശ്രീ കൃഷ്ണനായി ജനിക്കുന്നതിനു  മുന്‍പ് എനിക്ക് അനേകം ജന്മങ്ങള്‍ ഉണ്ടായിരുന്നു .ശ്രീ കൃഷ്ണന്‍ ഉണ്ടാക്കിയതല്ല  ഹിന്ദു ധര്‍മ്മം   ., ഭഗവത് ഗീത ശ്രീകൃഷ്ണന്‍റെ ആയിരിക്കും ,പക്ഷെ ഭഗവത് ഗീത ഇല്ലെങ്കിലും ഹിന്ദു ധര്‍മ്മം  ഉണ്ട് . ഹിന്ദു ധര്‍മ്മത്തിന്‍റെ അടിസ്ഥാനം വേദങ്ങള്‍ ആണ് .വേദങ്ങള്‍ അപൌരു ശേയങ്ങള്‍ ആണ് ശബ്ദ ബ്രഹ്മം എന്ന് പറയും .അപ്പോള്‍ അതെങ്ങിനെയാണ് ഉണ്ടാവുക ? വേദങ്ങള്‍ നമുക്ക് പുസ്തകമായി കിട്ടുന്നുണ്ടല്ലോ  ?ഇത് അപര് ശേയം ആണെന്ന് എങ്ങിനെ പറയാന്‍ സാധിക്കും ??ഋഷിമാര്‍ കണ്ടെത്തിയതാണ്  .  ഋഷിമാര്‍  എന്നാല്‍ ക്രാന്ത ദര്‍ശികള്‍ , നമുക്ക് കാണാന്‍ കഴിയാത്തത് കാണാന്‍ കഴിയുന്ന ദിവ്യചക്ഷുസുള്ളവര്‍  ആണ് . അവര്‍ ദയന ലീനമായ അവസ്ഥയില്‍ ഏകാഗ്രമായ തപസ്സു ചെയ്തപോള്‍ അവരുടെ അന്തരംഗത്തില്‍ പ്രത്യക്ഷപെട്ട തത്വങ്ങളാണ് വേദങ്ങള്‍ .
ഐസക്‌ ന്യൂട്ടണ്‍ ലോ ഓഫ് ഗ്രാവിടെഷന്‍ (Law of gravitation) കണ്ടു പിടിച്ചു . ഐസക്‌ ന്യൂട്ടണ്‍ കണ്ടുപിടികുന്നടിനു മുന്‍പ്  Law of gravitation  ഉണ്ട് .ന്യൂട്ടണ്‍   കണ്ടു പിടിച്ചില്ലെങ്കിലും അതുണ്ടാവും , സനാതന ധര്‍മ്മവും  അങ്ങനെയാണ് അവ അനാദിയായി നില നിന്ന് വരുന്ന സത്യങ്ങളാണ് , അതാണ് വേദങ്ങളില്‍ ഉള്ളത് .
ഈ സനാതന ധര്‍മ്മങ്ങള്‍ തന്നെ കാലം മാറുന്നതിനനുസരിച്ചു  കാലാനുസൃതമായി മാറുന്നതിനു വിരോധം ഇല്ലാത്തവയാണ് . മാറ്റത്തിന്റെ പേരാണ് കാലം , ഭഗവത് ഗീത പറയുന്നു കാല: കലയതാമഹം 
ഈ മാറ്റങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും .ഈ മാറ്റങ്ങള്‍ വരുമ്പോള്‍ ധര്മത്തിന്റെ ആചരണത്തിനു മാറ്റം വരും .ധര്‍മത്തിന് മാറ്റം വരുന്നില്ല .ഓരോ കാലത്തും , ഉദാഹരണത്തിന് ഒരു 5000 ? മുന്‍പ് വ്യവസായങ്ങള്‍ ഒന്നുമില്ല . കൃഷി ആയിരുന്നു കൂടുതല്‍ . അപ്പോള്‍ കര്‍ഷക വ്യവസ്ഥ യാണന്നു.അത് കഴിഞ്ഞു വ്യവസായ യുഗം വന്നു .അപ്പോഴേക്കും  വ്യവസ്ഥ മാറി . കര്‍ഷക യുഗത്തിലെ നിയമങ്ങള്‍ മാത്രം മതിയാകില്ല വ്യവസായത്തിന്‍റെ യുഗത്തില്‍ ഇപ്പോള്‍ ഐ ടി യുടെ യുഗം വന്നു .വ്യവസായ യുഗത്തിലെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായ നിയമങ്ങളാണ് ഇപ്പോള്‍ വരുന്നത് .
ഈ മാറ്റങ്ങള്‍ വരുമ്പോഴും മാറാതെ നില്കുന്നതാണ് ധര്‍മ്മം  എന്നാല്‍ ഈ ധര്‍മ്മംത്തിന്‍റെ  ആചരണത്തില്‍ മാറ്റം വരും .
സനാതന ധര്‍മ്മം  യുഗ ധര്‍മ്മം  ആയിട്ട് പരിവര്‍ത്തനം ചെയ്യപ്പെടും  , കാര്‍ഷിക യുഗത്തിലുണ്ടായിരുന്ന ധര്‍മ്മം  വ്യവസായ യുഗത്തില്‍ വരുമ്പോള്‍ അതിന്‍റെ ആചരണത്തിന് മാറ്റം വരും . അതുകൊണ്ടാണ് പറയാറുള്ളത്  "eternal  values  for a changing  society" . സമൂഹം മാറി കൊണ്ടേയിരിക്കും . പക്ഷെ മൂല്യങ്ങള്‍ മാറില്ല , അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം , ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം , ഭരണ കര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം , ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം , ഈ ബന്ധങ്ങള്‍ക്ക് മാറ്റം വരന്‍ പാടില്ല . മാതൃഭൂമിയും ആ ഭുമിയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം , ഇതിനു മാറ്റം വരാന്‍ പാടില്ല..അത് കാര്‍ഷിക യുഗത്തില്‍ ആയാലും വ്യാവസായിക യുഗത്തില്‍ ആയാലും ഐ ടി യുഗത്തില്‍ ആയാലും . അപ്പോള്‍  നാം വിശ്വസിക്കുന്നത് ശാശ്വതമായ സത്യങ്ങള്‍ അവയാണ് സനാതന ധര്‍മ്മം  .അത് കാലാനുകൂലമായി  പരിവര്‍ത്തനം ചെയ്യപെടുന്നതാണ് യുഗധര്‍മ്മം   എന്ന് പറയുന്നത് .നമുക്കുള്ള  വലിയൊരു advantage  ഈ സനാതന ധര്‍മ്മത്തെ യുഗധര്‍മ്മം  ആക്കി മാറ്റാന്‍ കഴിയും എന്നുള്ളതാണ് . ഓരോ കാലത്തും അവതാര പുരുഷന്മാര്‍ ചെയുന്നത് ഈ സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം  ആക്കി മാറ്റുക എന്നുള്ളതാണ് . ഉദാഹരണത്തിന് ശ്രീ മാതാ അമൃതാനന്ദമയീ ദേവിയെ നോക്കൂ, അമ്മ എന്താണ് ചെയ്തു കൊണ്ടിരികുന്നത് ?? അമ്മ ചെയുന്നത്  സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം ആക്കി മാറ്റുകയാണ് .. ഈ യുഗത്തില്‍  ആചരിക്കതക്ക വിധത്തില്‍ സനാതനധര്‍മ്മത്തെ   വ്യാഖ്യാനിക്കുകയും അതിന്‍റെ  ആചരണ രീതികള്‍ നമുക്ക് പറഞ്ഞു തരികയും ചെയുന്നു .അമ്മ സംസ്കൃതത്തില്‍ പറയുന്നില്ല , അമ്മ വേദം ഉദ്ധരിക്കാറില്ല . പക്ഷെ ഈ വേദങ്ങളെക്കാളും സംസ്കൃതത്തേക്കാളും അനീതമായ ഒരു തലത്തില്‍ നിന്നുകൊണ്ട് സ്വയം സനാതന ധര്‍മ്മത്തിന്‍റെ  മൂര്‍ത്തിമത് ഭാവമായി നിന്നുകൊണ്ട്  അത് ഈ യുഗത്തില്‍ എങ്ങിനെ നമ്മള്‍ അനുഷ്ടിക്കണം  എന്ന് അമ്മ പറഞ്ഞു തരുന്നു .

അപ്പോള്‍ ഈ ഒരു advantage  ഉള്ളതുകൊണ്ടാണ് നമുക്ക് കാലത്തേ അതി ജീവിക്കാന്‍ കഴിഞ്ഞത് .എന്ന് മുതലേ നിലനിന്നു വരുന്ന ഈ ധര്‍മ്മം , ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയും , കുട്ടികളെ പരിഭ്രമികണ്ട ഈ കാണുന്ന മതങ്ങളെല്ലാം ഇല്ലാതാകും ഇതൊക്കെ ഓരോ മനുഷ്യര്‍  സൃഷ്ടിച്ചതാണ് . സനാതന ധര്‍മ്മം മാത്രമേ നിലനില്ക്കയുള്ളൂ . ഉണ്ടായതൊക്കെ നശിക്കും ശാശ്വതമായത് നില നില്‍ക്കും . അപ്പോള്‍ സനാതന ധര്‍മ്മം നില നില്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .

തുടരുന്നു...