Saturday, 21 December 2013

സൂര്യൻ പുനർജ്ജനിക്കുന്നു..രം കോച്ചുന്ന തണുപ്പും, പെയ്തിറങ്ങുന്ന മഞ്ഞും മനോഹരമാക്കുന്ന രാവുകൾ സമ്മാനിച്ചാണ് ഓരോ ഡിസംബറും കടന്നുപോകുന്നത്. ദൈർഘ്യമേറിയ രാത്രികളാണ് ശൈത്യകാലത്ത് ഭൂമിയിൽ  അനുഭവപ്പെടുക. ഏതാണ്ട് ലോകത്തെല്ലായിടത്തും ഈ കാലം വർണാഭമായ ആഘൊഷങ്ങൾക്കായ് നീക്കി വച്ചിരിക്കുന്നു. ധനുമാസത്തിലെ ആർദ്രാ വൃതം കേരളത്തിൽ പരക്കെ ആഘോഷിക്കുന്ന ഒന്നാണ്. രാത്രി ഉറക്കമൊഴിച്ചും, കുളത്തിൽ നീന്തി തുടിച്ചും,പാടിയും ആടിയും സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു  ശിവൻറെ നേത്രാഗ്നിയിൽ ദഹിച്ച തന്റെ പതി കാമദേവൻറെ പുനരുദ്ധാനത്തിനായ് ശിവനെ ഭജിച്ച രതീ ദേവിയുമായും, ശിവൻറെ ജന്മദിനവുമായും, ശിവനെ പതിയായ് ലഭിക്കാൻ ശ്രീ പാർവതി വൃതം നോറ്റതുമായും ഒക്കെയുള്ള ഐതീഹ്യങ്ങൾ തിരുവാതിരയുമായ് ബന്ധപ്പെട്ടു കിടക്കുന്നു. മറ്റൊരു ആഘോഷം മകര സംക്രാന്തി ആണ് ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആയാണ് സാധാരണ മകര സംക്രാന്തി എത്തുന്നത്. ഈ ആഘോഷം സൂര്യന്റെ സംക്രമവുമായ് ബന്ധപ്പെട്ടിരിക്കുന്നു ഭാരതത്തിൽ വ്യാപകമായി പലരീതിയിലും, പേരുകളിലും  ആഘോഷിക്കപ്പെടുന്ന ഒന്നാണ് മകരസംക്രാന്തി.

ശബരിമല ക്ഷേത്രത്തിൽ മകര സംക്രമ പൂജ 

തിരുവാതിരക്കളി 
 മകര സംക്രാന്തി

വളരെ മുൻപ് മുതൽക്കേ ലോകത്തിൽ എല്ലായിടത്തും ദക്ഷിണ അയനാന്തം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടപ്പെട്ടിരുന്നു. റോമിൽ  സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനത്തിൽ  'സാച്ചുര്‍ണാലിയ(Saturnalia) എന്നപേരിൽ  ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
File:Disc Sol BM GR1899.12-1.2.jpg
സോള്‍ ഇന്‍വിക്ടസ്


സ്കാന്‍റനേവിയയില്‍ ദക്ഷിണായനാന്തം യൂള്‍ ആയി ആഘോഷിക്കപ്പെട്ടിരുന്നു. യൂൾ ലോഗ് എന്ന പേരിൽ അലംകരിച്ച ഒരു തടി നെരിപ്പോടില്‍ ഇട്ടു കത്തിക്കുന്നു. അവർ ഈ അവസരത്തില്‍ യൂള്‍ ലോഗ് കൊണ്ടുവരുകയും ആശംസകള്‍ ചൊരിയുകയും, കഴിഞ്ഞ വര്‍ഷത്തെ യൂള്‍ ലോഗിന്‍റെ ശേഷിപ്പില്‍ നിന്നും തീ പകരുകയും ചെയ്യുന്നു. ഗാനങ്ങൾ പാടി നൃത്തമാടി ഓരോ വീടുകൾ തോറും കോണ്‍ ഡോളികള്‍ (വൈക്കോലും ധാന്യവും ചേര്‍ത്ത് തയാറാക്കുന്ന പാവകള്‍)

യൂൾ ലോഗ്
കോണ്‍ ഡോളി 

ജര്‍മന്‍ പേഗണുകള്‍ 24 ഡിസംബര്‍ രാത്രിയെ "മോഡ്രാനെക്റ്റ്" അഥവാ "മോഡ്രാനെച്ച്റ്റ്" എന്നാണു വിളിച്ചിരുന്നത്(പുരാതന ആംഗ്ലോ സാക്സന്‍ ഭാഷയില്‍ മാതാവിന്‍റെ രാത്രി എന്നര്‍ത്ഥം).ഇത്  പ്രോമിസിന്‍റെ  സൂര്യ പുത്രന് ജന്മം നല്‍കിയ മാതൃ ദേവിയോടുള്ള ബഹുമാന സൂചകമായിട്ടായിരുന്നു.  "രാത്രികളുടെ ഈ ഇരുട്ടില്‍ ഈ ദേവി മഹത്വമേറിയ മാതാവായ് മാറി വീണ്ടും ജന്മം നല്‍കുന്നു." ദീര്ഘമായ രാത്രിക്ക് ശേഷം ഉദയം ചെയ്യുന്ന സൂര്യനെ ഭാവാത്മകമായ് അവർ വർണിച്ചു. കെൽറ്റിക്- റോമൻ പാരമ്പര്യങ്ങളിൽ പുനരുജ്ജീവനത്തിന്‍റെയും, നിത്യ ജീവന്‍റെയും, സമാധാനത്തിന്‍റെയും പ്രതീകമായ  മിസ്റ്റ്ലെറ്റോ, ഹോള്ളി, എവര്‍ഗ്രീന്‍ മുതലായ ചെടികള്‍ കൊണ്ട് അലങ്കരിക്കുകയും പതിവായിരുന്നു.
മിസ്റ്റ്ലെറ്റോ
ഹോള്ളി 
എവര്‍ഗ്രീന്‍ മരം 
പുരാതന ബ്രിട്ടീഷ് മധ്യ ശീതകാല ആഘോഷങ്ങളില്‍ ഏതെങ്കിലും ഒരാള്‍ ശൈത്യ രാജനായ് (King Frost or King Winter)  വേഷം കെട്ടുകയും അദ്ദേഹത്തെ വീടുകളിലേക്ക് ആനയിച്ച് നെരിപ്പോടിനരികില്‍ ഇരുത്തി എന്തെങ്കിലും കുടിക്കാനും കഴിക്കാനും  നല്‍കുകയും ചെയ്യുമായിരുന്നു.
ശൈത്യരാജാവ്
നോര്‍ജ്ജിയന്‍ ദൈവമായ ഓഡിന്‍ തന്‍റെ 12 വ്യക്തിത്വങ്ങളില്‍ ഒന്നായ ജൂള്‍ എന്ന വ്യക്തിത്വത്തോടെ   ഭൂമി സന്ദര്‍ശിക്കുന്ന  ഡിസംബര്‍ 20 മുതല്‍ 31 വരെ കാലയളവ്‌ ജൂള്‍ടിഡ് എന്നറിയപ്പെടുന്നു. ഇപ്പോളും  അത് യുലേറ്റിഡ് എന്നാ പേരില്‍ നിലനില്‍ക്കുന്നു.ജൂള്‍ടിഡ് നടക്കുമ്പോള്‍ നീലനിറമുള്ള നീളന്‍ തലപ്പാവും മേലങ്കിയും ധരിച്ച വെളുത്ത  താടിയുള്ള ഒരു തടിച്ച വൃദ്ധനായ്  ഓഡിന്‍, തന്‍റെ  എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചു കൊണ്ട് നല്ലവര്‍ക്കു സമ്മാനങ്ങളും ദുഷ്ടര്‍ക്ക് ശിക്ഷയും നല്‍കും എന്ന് പറയപ്പെട്ടിരുന്നു.
ഓഡിന്‍ എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത്

 ജര്‍മന്‍ സംസ്കാരങ്ങളിൽ എല്ലാ യൂളിനും, നന്മയുടെ ദൈവമായ ഥോര്‍ അള്‍ത്താരയുള്ള എല്ലാ വീടും(അതായത് നേരിപ്പോടുള്ള എല്ലാവീടും! ) സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കായ് സമ്മാനങ്ങള്‍ കൊണ്ടുവരികയും രാത്രിയില്‍ അവ അവരുടെ മരച്ചെരിപ്പുകള്‍ക്കുള്ളില്‍ വക്കുകയും ചെയ്യുന്നു, നല്ല കുട്ടികള്‍ക്ക് പഴങ്ങള്‍, മിഠായി, നെരിപ്പോടില്‍ കത്തിക്കുവാനുള്ള കരിക്കട്ടകള്‍ എന്നിവ സമ്മാനമായ്‌ ലഭിക്കുന്നു.
ഥോർ

സൂര്യ ദേവതയായ അമതേരസു ഒരു ഗുഹയിൽ ഒളിച്ചപ്പോൾ ലോകം ഇരുട്ടിലാണ്ട് പോയതും ദേവന്മാരുടെ അപേക്ഷ പ്രകാരം അമതേരസു ഗുഹയിൽ നിന്നും പുറത്തേക്ക് വന്നതും ആണ് ജപ്പാൻകാരുടെ അയാനന്തവുമായ് ബന്ധപ്പെട്ട വിശ്വാസം.

അമതേരസു ഗുഹയിൽ നിന്നും പുറത്തുവരുന്നു
 സൊയാലുണ എന്നപേരിൽ അമേരിക്കയിലെ തദ്ദേശീയർ അയനാന്തം ആഘോഷിക്കുന്നു. ഭൂമിയിൽ നിന്നും അകന്നു നില്ക്കുന്ന സൂര്യ ദേവനെ അവർ ആഘോഷപൂർവം ആരാധിക്കുന്നു.

Hopi indigenous ceremony kachina
 സൊയാലുണ - അമേരിക്കൻ തദ്ദേശീയ ആഘോഷം 
ഇങ്ങനെ ദൈർഘ്യം കുറഞ്ഞ പകലുകളും, ദൈർഘ്യമേറിയ രാവുകലുമുള്ള കാലം ലോകമെങ്ങും പ്രത്യാശയുടെയും, പ്രകാശത്തിന്റെയും ഉത്സവമായ് ആഘോഷിക്കപ്പെടുമ്പോൾ ഇരുളകന്നു വെളിച്ചം നിറയട്ടെ എന്ന പ്രാർത്ഥനയിൽ നമുക്കും പങ്കുചേരാം.

No comments:

Post a Comment