Tuesday 24 December 2013

മിത്രാരാധന


വേദകാലം മുതൽക്കേ ആരാധിക്കപ്പെട്ടിരുന്ന ഒരു വൈദിക ദേവതയായിരുന്നു മിത്രൻ. ''മേദ്യതി സ്‌നിഹ്യതി സ്‌നിഹ്യതേ വാ സ മിത്രഃ'' എല്ലാവരെയും സ്‌നേഹിക്കുന്നവന്‍ അല്ലെങ്കില്‍ എല്ലാവരും
പ്രസാദിപ്പിക്കേണ്ടവനായതുകൊണ്ട് ഈശ്വരനെ മിത്രന്‍ എന്നു വിളിക്കുന്നു. അദിതിയുടെ പുത്രന്മാരായ 12 ആദിത്യന്മാരിൽ ഒരാളാണ് മിത്രൻ. സൗഹൃദം, പ്രകാശം, ഋതം എന്നിവയുടെ ഈശ്വരനാണ് മിത്രൻ. ഭാരതത്തിൽ നിലനിന്നിരുന്ന മിത്രാരാധന പേര്‍ഷ്യയും ഏഷ്യാമൈനറും കടന്നു സിറിയ വഴി റോമില്‍ എത്തിയപ്പോള്‍, ദേവന്റെ പേര് മിഥ്ര അല്ലെങ്കില്‍ മിഥ്രാസ് എന്നായ് രൂപാന്തരപ്പെട്ടു.

 BCE 4ആം നൂറ്റാണ്ടിന്റെ അവസാനം വരെ അഞ്ചു നൂറ്റാണ്ടുകള്‍ റോമില്‍ മിഥ്രമതം പ്രബലമായിരുന്നു. റോമന്‍ അഭിരുചിക്കനുസരിച്ച് സ്വീകരിക്കപ്പെട്ട്, മിഥ്ര മതത്തില്‍ നിന്നും റോമന്‍വത്കരിക്കപ്പെട്ട പ്രസിദ്ധമായ സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനമായ 'സാച്ചുര്‍ണാലിയയായി (Saturnalia) ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഈ ഡിസംബർ 25 സത്യം, പ്രത്യാശ, മൈത്രി, പ്രകാശം എന്നിവയുടെ പ്രതീകമായ മിത്ര ദേവന്റെ ആരധനയ്ക്കായ് നമുക്ക് നീക്കി വയ്ക്കാം.

മിത്രാരാധന

ഒരു താലം നിറയെ മധുര പലഹാരങ്ങളും, ചുവന്ന പൂക്കളും വച്ച് അതിൽ ഒരു ചെറിയ വിളക്ക് തെളിച്ചു വയ്ക്കുക. താലം കയ്യിൽ എടുത്ത് സൂര്യനെ നോക്കി ആരതി ചെയ്യുക.(മന്ത്രം : ഓം മിത്രായ നമ:) അതിനു ശേഷം സുഹൃത്ത് ബന്ധത്തിനു സൂര്യനോളം പ്രകാശവും, ആയുസ്സും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സുഹൃത്തുകലുടെ കയ്യിൽ ചുവന്ന ചരടുകൾ കെട്ടുകയും, പ്രസാദം പങ്കു വയ്ക്കുകയും ചെയ്യാം.

സൂര്യന്റെ രംഗോലികൾ വരച്ചും, സൂര്യന്റെ ആകൃതിയിൽ ദീപങ്ങങ്ങൾ ഒരുക്കിയും മിത്രദിനം കൂടുതൽ വർണാഭം ആക്കാം.



Courtesy - https://www.facebook.com/amritasatgamaya

No comments:

Post a Comment